പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം

Advertisement

പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ നല്‍കിയ പാരസെറ്റമോളിലാണ് കമ്പിക്കഷണം കണ്ടെത്തിയതായുള്ള പരാതി ഉയര്‍ന്നത്. മണ്ണാര്‍ക്കാട് സ്വദേശി ആസിഫ് മകനുവേണ്ടിയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയത്. പനിക്കുള്ള ഗുളിക കഴിക്കാനായിരുന്നു നിര്‍ദ്ദേശം. വീട്ടില്‍ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോളില്‍ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. സംഭവത്തില്‍ നഗരസഭയും പരാതി നല്‍കും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Advertisement