തിരുവനന്തപുരം. പാറശാല പരശുവയ്ക്കലിൽ കളിപ്പാട്ടത്തില്‍ ചവിട്ടി വീണ പിതാവിന്‍റെ കയ്യിലിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം . മരിച്ചത് പരശുവയ്ക്കൽ പനയറക്കൽ സ്വദേശികളായ രജിൻ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാൻ
കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് കാൽവഴുതി വീഴുകയായിരുന്നു
താഴേക്ക് തെറിച്ചു വീണ കുഞ്ഞിന് തലയ്ക്ക് പരിക്കേറ്റു. ശസ്ത്രക്രിയയും മണിക്കൂറുകൾ നീണ്ട ചികിത്സയും നൽകി. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു