കർഷകൻ പന്നിക്കെണിയില്‍ ഷോക്കേറ്റ് മരിച്ച സംഭവം; താമരക്കുളം പഞ്ചായത്തിൽ ഹർത്താൽ

Advertisement

ആലപ്പുഴ. കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവം; താമരക്കുളം പഞ്ചായത്തിൽ ഹർത്താൽ 1 മണി വരെ. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കടകമ്പോളങ്ങൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും ബിജെപി. ശിവൻകുട്ടി പിള്ളയുടെ സംസ്കാരം 11 മണിക്ക് പച്ചക്കാടുള്ള വീട്ടുവളപ്പിൽ നടക്കും. കൃഷിശല്യം തീര്‍ക്കാന്‍മാത്രമല്ല. പന്നിയെ കെണിവച്ച് പിടിച്ച് ഇറച്ചി ഉപയോഗിക്കുന്ന സംഘവും പലയിടത്തും വ്യാപകമാകുന്നതായി വിവരമുണ്ട്. ഇക്കൂട്ടരാണ് കര്‍ഷകരുടെ പേരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പറയുന്നു.

Advertisement