വാർത്താനോട്ടം

360
Advertisement

2025 ജൂൺ 18 ബുധൻ

BREAKING NEWS

👉കണ്ണൂർ നഗരത്തിൽ തെരുവ് നായ് ആക്രമണം. ഇന്ന് തെരുവ് നായുടെ കടിയേറ്റത് 11 പേർക്ക്

👉കണ്ണൂർ നഗരത്തിൽ തെരുവ് നായ്ക്കളെ പിടികൂടി തുടങ്ങി, ഇന്നലെ 56 പേരെ തെരുവ് നായ് കടിച്ചിരുന്നു.

👉വയനാട് മേപ്പാടി നെല്ലിമുണ്ടയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി.

👉ബീഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 13 മരണം

👉 ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയെയും അമ്മാവനെയും നുണപരിശോധനയ്ക്ക് വിധേയമാക്കും

👉 നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണം.പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി, വോട്ടെടുപ്പ് നാളെ

👉 തർക്കത്തെ തുടർന്ന് സി പി ഐ ആലപ്പുഴ മണ്ഡലം സമ്മേളനം
നിർത്തിവെച്ചു.

,🌴കേരളീയം 🌴

🙏 സര്‍ക്കാര്‍ പരിപാടികളില്‍ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതു സംബന്ധിച്ച് മന്ത്രിസഭ പ്രത്യേക തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കണമെന്ന് കൃഷിവകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

🙏 സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാര്‍ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു.

🙏 സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🙏 കാസര്‍കോട് ചെര്‍ക്കളയില്‍ ദേശീയപാത 66 തകര്‍ന്ന സംഭവത്തില്‍ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. നിര്‍മാണ കമ്പനിയായ മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി.

🙏 വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് സ്ഥലംമാറ്റിയത്. കേരളത്തില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലേക്കാണ് മാറ്റിയത്. ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കിയാണ് ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്തത്.

🙏 പുറങ്കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ലെ തീപിടിത്തത്തിലാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തത്. കപ്പലിന്റെ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

🙏 സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വണ്‍ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡല്‍ മോഡല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

🙏കണ്ണൂര്‍ നഗരത്തില്‍ 56 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരില്‍ നാല് പേരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കണ്ണൂര്‍ നഗര മധ്യത്തിലെ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് രാവിലെ തെരുവുനായയുടെ വിളയാട്ടമുണ്ടായത്.

🙏 മലപ്പുറം തിരൂരില്‍ കൈക്കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. തിരൂര്‍ പോലീസാണ് കുഞ്ഞിനെ വീണ്ടെടുത്തത്.

🙏 ഇടുക്കിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാര്‍കോവിലില്‍ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലന്‍ കെ ഷിബു എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

🙏 ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയില്‍ അകപ്പെട്ട് മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

🙏 റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

🙏 കോഴിക്കോട് ജില്ലയില്‍ രണ്ടര വയസ്സുകാരി തോട്ടില്‍ വീണു മരിച്ചു. തലക്കുളത്തൂര്‍ കുളങ്ങര താഴത്ത് നിഖില്‍ വൈഷ്ണവി ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരച്ചത്. വീടിന് അടുത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു.

🇳🇪  ദേശീയം  🇳🇪

🙏 എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ തുടരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും മുംബൈക്ക് ഇന്നലെ പുറപ്പെട്ട വിമാനവും തകരാറിനെ തുടര്‍ന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു.

🙏 ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസില്‍ പ്രമുഖ ക്രിക്കറ്റ്-സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യന്‍ മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, യുവ് രാജ് സിംഗ്, സുരേഷ് റെയ്ന, സിനിമാ താരങ്ങളായ സോനു സൂദ്, ഉര്‍വശി റൌട്ടേല തുടങ്ങിയവരെയാണ് ഇഡി ചോദ്യം ചെയ്തത്.

🇦🇽 അന്തർദേശീയം 🇦🇴

🙏 നിരുപാധികം കീഴടങ്ങാന്‍ ഇറാന് ട്രംപിന്റെ അന്ത്യശാസനം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമീനി എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് അറിയാമെന്നും അദ്ദേഹം ഒരു അനായാസ ലക്ഷ്യമാണെന്നും പക്ഷേ അദ്ദേഹത്തെ വധിക്കില്ലെന്നും എന്നാല്‍ ഇറാന്‍ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

🙏മധ്യപൂര്‍വദേശ
ത്തേക്കു കുടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ യുഎസ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന.

🙏 ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആദ്യമായി പരസ്യ പ്രതികരണവുമായി ചൈന. സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക അറിയിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് മേഖലയിലെ സ്ഥിതി ഉടന്‍ ശാന്തമാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

🙏 ഇറാനിലെ പ്രമുഖ സര്‍ക്കാര്‍ ബാങ്കുകളിലൊന്നായ സെപാ ബാങ്കിന് നേരെ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഫാര്‍സ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈബര്‍ ആക്രമണം ബാങ്കിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെ പൂര്‍ണമായും തടസ്സപ്പെടുത്തി.

🙏 ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള വിദേശ പൗരന്മാര്‍ക്കും, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍. കരമാര്‍ഗവും, കടല്‍ വഴിയും സൗകര്യം ഒരുക്കും. ഇസ്രായേല്‍ ഗതാഗത മന്ത്രാലയം മുഖേന ഏകോപിപ്പിക്കുമെന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലില്‍ വിദേശകാര്യ മന്ത്രാലയവുമായി സമ്പര്‍ക്കത്തിലെന്നും അംബാസിഡര്‍ റ്യൂവന്‍ അസര്‍ അറിയിച്ചു.

🙏 ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനുമായുള്ള എല്ലാ അതിര്‍ത്തിയും ‘അനിശ്ചിതമായി’ പാകിസ്ഥാന്‍ അടച്ചിട്ടതായി പാക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🙏 ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിക്ക് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന് സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ടെല്‍ അവീവില്‍ ഉന്നത ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്‌സ്.

🙏 എയര്‍ ഇന്ത്യ ഇന്നലെ മാത്രം റദ്ദാക്കിയത് അഞ്ച് അന്താരാഷ്ട്ര ഡ്രീംലൈനര്‍ വിമാന സര്‍വീസുകള്‍. അഹമ്മദാബാദില്‍ നടന്ന ദാരുണമായ വിമാനാപകട പശ്ചാത്തലത്തില്‍ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

🙏 ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സൈപ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🙏 ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി-7 രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി-7 ആരോപിച്ചു.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും. ‘ട്രംപ് മൊബൈല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാന്‍ഡ് 499 ഡോളര്‍ വിലയുള്ള സ്മാര്‍ട്ട്‌ഫോണാണ് ആദ്യം പുറത്തിറക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here