തിരുവനന്തപുരം.എക്സ് ഓഫീഷ്യോ സെക്രട്ടറിമാരായി നിയമിക്കപ്പെടുന്ന വിരമിച്ച ഉദ്യോഗസ്ഥർക്ക് വകുപ്പ് സെക്രട്ടറിയുടെ അധികാരങ്ങൾ നൽകുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐ.എ.എസ് അസോസിയേഷൻ. റൂൾസ് ഓഫ് ബിസിനസ് ഭേദഗതി വരുത്തിയത് വിശദമായി ചർച്ചചെയ്യാൻ
അസോസിയേഷൻ യോഗം ചേരും.അതിന് മുന്നോടിയായി ഭേദഗതി ചെയ്യാനുളള തീരുമാനത്തിലേക്കെത്തിയ ഫയലുകൾ ശേഖരിക്കാൻ
ധാരണയായി.സർക്കാർ എങ്ങനെയാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും എന്താണ് തീരുമാനത്തിലേക്ക് നയിച്ചതെന്നും
മനസിലാക്കുന്നതിനാണ് ഫയൽ വിവരങ്ങൾ ശേഖരിക്കുന്നത്. എക്സ് ഓഫീഷ്യോ സെക്രട്ടറിമാരായി നിയമിക്കപ്പെടുന്നവർക്ക്
വകുപ്പ് സെക്രട്ടറിമാരുടെ അധികാരം നൽകുന്നതിനെതിരെ നിയമനടപടിയും ഐ.എ.എസ് അസോസിയേഷൻെറ ആലോചനയിലുണ്ട്.
Home News Breaking News വിരമിച്ച ഉദ്യോഗസ്ഥർക്ക് വകുപ്പ് സെക്രട്ടറിയുടെ അധികാരങ്ങൾ, സര്‍ക്കാര്‍ നീക്കത്തിനെതിരെ ഐഎഎസ് അസോസിയേഷൻ