കെഎസ്ആര്‍ടിസി ഇനി യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരാതികളും നേരിട്ട് ചോദിച്ച് അറിയും

Advertisement

തിരുവനന്തപുരം.ഇനി മുതല്‍ കെഎസ്ആര്‍ടിസി യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരാതികളും നേരിട്ട് ചോദിച്ച് അറിയും.. പുതുതായി രൂപീകരിച്ച സിഎംഡി സ്‌ക്വാര്‍ഡ് യാത്രക്കാരോട് നേരിട്ട് പരാതികള്‍ ചോദിച്ച് അറിഞ്ഞ് പരിഹാരം കാണണം.. കെഎസ്ആര്‍ടിസിയിലേയ്ക്ക് സംശയ നിവാരണത്തിന് ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ കോള്‍ സെന്ററും തുടങ്ങാന്‍ തീരുമാനം

കെഎസ്ആര്‍ടിസി എംഡി പ്രമോജ് ശങ്കര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്രക്കാരുടെ പരാതികള്‍ നേരിട്ട് കേട്ടിരുന്നു

നിരവധി പരാതികള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പ്രത്യേക സിഎംഡി സ്‌ക്വാര്‍ഡിന്റെ പ്രവര്‍ത്തന രീതി മാറ്റുന്നത്… ഇനിമുതല്‍ സ്‌ക്വാര്‍ഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ബസില്‍ ടിക്കറ്റ് മാത്രം പരിശോധിച്ചാല്‍ പോര. യാത്രക്കാരോട് പരാതികളോ, നിര്‍ദ്ദേശങ്ങളും ഉണ്ടോ എന്ന് അന്വേഷിക്കണം.. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഗൗരവമായ വിഷയമാണെങ്കില്‍ മാനേജിംഗ് ഡയറക്ടറെ അറിയിച്ച് പരിഹാരം കാണണമെന്നും കെഎസ്ആര്‍ടിസി മനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു.. കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെയായിരുന്നു കോള്‍ സെന്ററുകള്‍ നിയന്ത്രിച്ചിരുന്നത്.. ഈ രീതിയും മാറുകയാണ്.. കോള്‍ സെന്റര്‍ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കും.. ഇതിനായി കെഎസ്ആര്‍ടിസി കോള്‍ സെന്റര്‍ നടത്തിപ്പിനുള്ള കരാറും ക്ഷണിച്ചു കഴിഞ്ഞു.

Advertisement