മദ്യലഹരിയിൽ പിതാവിൻ്റെ കുത്തേറ്റ് മകന് പരുക്ക്

224
Advertisement

കോഴിക്കോട്.മദ്യലഹരിയിൽ പിതാവിൻ്റെ കുത്തേറ്റ് മകന് പരുക്ക്.താമരശ്ശേരി കൊട്ടാരക്കാത്ത് ആണ് സംഭവം.കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന റാഷിദ് നാണ് കൈക്കും, കാലിൻ്റെ തുടക്കും കുത്തേറ്റത്.വയറിന് നേരെ കത്തി കൊണ്ട് കുത്താൻ തുനിഞ്ഞപ്പോൾ കൈ കൊണ്ട് തടയാൻ ശ്രമിച്ച അവസരത്തിലാണ് കൈക്കും, കാലിനും കുത്തേറ്റത്, വല്യുമ്മയുമായി പിതാവ് നൗഷാദ് വഴക്കുണ്ടാക്കുമ്പോൾ തടയാൻ ശ്രമിച്ചപ്പോഴാണ് പിതാവ് മകനു നേരെ തിരിഞ്ഞത്.

രാത്രി 9.30 ഓടെയായിരുന്നു സംഭവം.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഷിദ് അപകടനില തരണം ചെയ്തു

പിതാവ് നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Advertisement