ഗതാഗതക്കുരുക്കില്‍ ആംബുലൻസ് വൈകി,ചികിത്സ കിട്ടാതെ ആദിവാസിവിഭാഗത്തിലെ കുഞ്ഞ് മരിച്ചു

150
Advertisement

കണ്ണൂർ. കൊട്ടിയൂരിൽ ചികിത്സ വൈകിയതിനെ തുടർന്ന് ആദിവാസിവിഭാഗത്തിലെ കുഞ്ഞ് മരിച്ചു. കൊട്ടിയൂർ അമ്പായത്തോട്ടിലെ മൂന്നര യസുകാരൻ പ്രജുൽ ആണ് മരിച്ചത്. പാൽചുരം ഉന്നതിയിലെ പ്രദോഷ് – ബിന്ദു ദമ്പതികളുടെ മകനാണ് മരിച്ചത്

പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗതാഗത കുരുക്കിനെ തുടർന്ന് 50 മിനിറ്റോളം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ

Advertisement