മുൻ കോൺഗ്രസ് നേതാവ്, ലീഡർ കെ കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജ വേണുഗോപാൽ ഡൽഹി ലെഫ്. ഗവര്‍ണര്‍ ആകുമെന്ന് വിവരം. ഇത് സംബന്ധിച്ചു അമിത്ഷാ പത്മജയേ വിളിച്ചതായാണ് വിവരം. പത്മജക്ക് വലിയ അംഗീകാരമാണ് കേന്ദ്ര സർക്കാരിൽ നിന്നും കിട്ടുന്നത്. ഇന്ത്യൻ തലസ്ഥാന ഭരണത്തിൽ മലയാളി വനിതയുടെ കൈയ്യൊപ്പുകൾ ചാർത്തും
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വനിതാ വിഭാഗം നേതാവുമായിരുന്നു പത്മജ വേണുഗോപാൽ. കേരളത്തിലെ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ്.. കെപിസിസി നേതൃത്വത്തോടും തൃശൂർ ഡി.സി.സിയോടും 2021 മുതൽ നിലനിന്ന് പോന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പത്മജ വേണുഗോപാൽ 2024 മാർച്ച് 7 ന് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. നിലവിൽ 2025 മാർച്ച് 24 മുതൽ ബിജെപി ദേശീയ കൗൺസിൽ അംഗമായി തുടരുകയാണ്.