ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി

Advertisement

തിരുവനന്തപുരം. ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഇന്ധനം കുറവായതിനാൽ ആണ് അടിയന്തര ലാൻഡിങ് എന്ന് വിവരം. പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടു നൽകും
നടപടിക്രമങ്ങൾക്ക് എയർ ഫോഴ്സിനെ ചുമതലപ്പെടുത്തും. ഇന്ധനം നിറയ്ക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം

കേന്ദ്ര അനുമതി ലഭിച്ചാൽ ഇന്ധനം നിറയ്ക്കും. പ്രതികൂല കാലാവസ്ഥയിലാണ് വിമാനം തിരിച്ചിറക്കാൻ കഴിയാതെ വന്നത്
വിമാനത്താവളത്തിലെ ഡൊമസ്റ്റിക്ക്‌ ബേ യിലേക്ക് വിമാനം മാറ്റി

Advertisement