നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇന്ന് ആവേശപ്പോര്

283
Advertisement

നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ ഇന്ന് ആവേശ പോര്. പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും പിവി അൻവറിനായി പ്രശസ്ത ക്രിക്കറ്റർ യൂസഫ് പത്താനും സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിച്ച് മണ്ഡലത്തിൽ ഉണ്ട്. പ്രിയങ്ക ഗാന്ധി മൂത്തേടത്തും നിലമ്പൂരിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിച്ച് റോഡ് ഷോ നടത്തും. മുഖ്യമന്ത്രി രാവിലെ പോത്തുകലിലും ഉച്ചയ്ക്കുശേഷം കരുളായിലും അമരമ്പലത്തും നടക്കുന്ന കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും. പി വി അൻവറിനായി മണ്ഡലത്തിലെത്തുന്ന തൃണമൂൽ കോൺഗ്രസ് നേതാവും പ്രശസ്ത ക്രിക്കറ്ററുമായ യൂസഫ് പത്താൻ 11 30 ന് കോടതി പടി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കും. തുടർന്ന് മൂന്നുമണിയോടെ നിലമ്പൂരിൽ നിന്ന് വഴിക്കടവ് വരെ റോഡ് ഷോ . റോഡ് ഷോ ശക്തി പ്രകടനമാക്കി മാറ്റാനാണ് പിവി അൻവർ ക്യാമ്പ് ലക്ഷ്യമിടുന്നത്. യുഡിഎഫിന്റെ മുഴുവൻ നേതാക്കളും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എൽഡിഎഫിനായി മന്ത്രി പടയും നേതാക്കളും പരമാവധി വോട്ടർമാരെ നേരിൽ കാണും. എൻഡിഎയ്ക്കുവേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖരവും മണ്ഡലത്തിൽ ഉണ്ടാകും.

Advertisement