ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.. ഏകജാലക സംവിധാനത്തിൽ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റാണ് ഇത്. നാളെയും മറ്റന്നാളും പ്രവേശനം നടക്കും.. മൂന്നാം അലോട്ട്മെൻറ് പൂർത്തിയാക്കിയാൽ ബുധനാഴ്ച മുതൽ ക്ലാസുകൾ തുടങ്ങും.. അതിന് ശേഷം സപ്ലിമെൻററി അലോട്ട്മെൻ്റ് നടക്കു.. ഇതിനായി അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവർ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം.