തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യാ വെസ്റ്റേൺ (മുംബൈ) ടെറിട്ടോറിയൽ കമാൻഡറായി സ്ഥലം മാറി പോകുന്ന സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻറായി പോകുന്ന കേണൽ രത്നസുന്ദരി, ഇന്ത്യാ സെൻട്രൽ ടെറിട്ടറിയുടെ (ചെന്നൈ) മുഖ്യകാര്യദർശിയായി നിയമിതനാകുന്ന ലെഫ്.കേണൽ ഗുർണ്ണം മസി, വനിത ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറിയായി പോകുന്ന ലെഫ്.കേണൽ റസിയാ ഗുർണ്ണം എന്നിവർക്ക് യാത്രയയപ്പ് നൽകി.
കവടിയാർ കമ്മീഷണർ പി ഇ ജോർജ് മെമ്മോറിയൽ ചർച്ചിൽ നടന്ന യോഗത്തിൽ പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ് പി മാത്യു അധ്യക്ഷനായി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതിരൂപത ബിഷപ്പ് റൈറ്റ് റവ.ഡോ.മാത്യൂസ് മോർ സിൽവാനിയോസ്, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, ഇന്ത്യാ ഇവാഞ്ചലിക്കൽ ലൂഥറൺ ചർച്ച് സിനഡ് പ്രസിഡൻ്റ് റവ.മോഹനൻ മാനുവേൽ,
ആക്ടസ് ട്രഷറർ സാജൻ വേളൂർ,
ലെഫ്.കേണൽ സജു ഡാനിയേൽ, ലെഫ്.കേണൽ എൻ ഡി ജോഷ്വാ, ലെഫ്.കേണൽ.സി ജെ ബെന്നി മോൻ
കെ സി സി ജില്ലാ സെക്രട്ടറി റവ.ഡോ.എൽ റ്റി.പവിത്ര സിങ്ങ്, അടൂർ ഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ യോഹന്നാൻ ജോസഫ്, കെ.സി. സി വനിതാ കമ്മീഷൻ ജില്ലാ ചെയർപേഴ്സൺ വിനീതാ ജോർജ്, ലെഫ്.കേണൽ മോളമ്മ ഗബ്രിയേൽ, ജെയ്സൻ പി ജോൺസൺ കൊട്ടാരക്കര, ജോസിന ജോസ് തിരുവല്ല, മേജർ എബനേസർ യോന, മേജർ റോസമ്മ ഇസ്രായേൽ, മേജർ ഷേർളി കനകരാജ്, എന്നിവർ പ്രസംഗിച്ചു.
ലെഫ്.കേണൽ റസിയാ ഗുർണ്ണം, ലെഫ്.കേണൽ ഗുർണ്ണം മസി, കേണൽ രത്നസുന്ദരി എന്നിവർ മറുപടി പ്രസംഗം നടത്തി.സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളി മെറ്റ്ല സന്ദേശം നൽകി.
കമ്മീഷണർ എം സി ജെയിംസ് പ്രാർത്ഥിച്ച് ആശീർവദിച്ചു.