യു ഡി എഫ് അധികാരത്തിലെത്തിയാൽ മലയോര ജനതയുടെ കണ്ണീരിൻ്റെ കാരണങ്ങൾ ഇല്ലാതാക്കും, വി ഡി സതീശന്‍

Advertisement

നിലമ്പൂര്‍. പന്നിക്കെണിയിലെ ഷോക്കേറ്റ് വിദ്യാർഫി മരിച്ചത് പ്രതിപക്ഷ ഗൂഢാലോചനയെന്നു പറഞ്ഞ വനം മന്ത്രിക്കെതിരെ പറയാൻ നാവു തരിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ പ്രായം മാനിച്ചാണ് അത്തരം പ്രതികരണത്തിന് മുതിരാതിരുന്നത്. യു ഡി എഫ് അധികാരത്തിലെത്തിയാൽ മലയോര ജനതയുടെ കണ്ണീരിൻ്റെ കാരണങ്ങൾ ഇല്ലാതാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായവരുടെ സംഗമം നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement