തൃശൂർ. ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പിടിയിലായ ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും. പ്രത്യേക അന്വേഷണ സംഘം മുംബൈ പൊലീസുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക. ലീവിയയെ നാട്ടിലെത്തിച്ച് നാരായൺദാസുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വ്യാജ ലഹരി മരുന്നാണെന്ന് കണ്ടെത്തിയതോടെയാണ് ഷീലാ സണ്ണിയെ 72 ദിവസത്തെ ജയിൽവാസത്തിന് ശേഷം പ്രതിസ്ഥാനത്തുനിന്ന് പ്രത്യേക അന്വേഷണസംഘം ഒഴിവാക്കിയത്. കേസിലെ മുഖ്യപ്രതി നാരായണദാസ് കഴിഞ്ഞ മാസം പിടിയിലായതോടെയാണ് ലിവിയയുടെ പേര് പുറത്തായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ലീവിയയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ദുബായിലേക്ക് കടന്ന് കളയുകയായിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടവിച്ച് വിശദമായ അന്വേഷണമാണ് ലിവിയയ്ക്കായി SIT നടത്തിയത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. എസ്ഐടിയുടെ പിടിയിലായയ ലിവിയയെ കോടതിയിൽ ഹാജരാക്കി. മുംബൈ പോലീസുമായി ആശയവിനിമയം നടത്തി ഇന്ന് വൈകുന്നേരത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് പ്രതി നാരായണൻ ദാസുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കേസിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.


































