വയനാട്ടിൽ രണ്ടിടങ്ങളിൽ പുലിയാക്രമണം. വടുവഞ്ചാലിൽ പുലി വളർത്തുനായയെ കടിച്ചുകൊന്നു. ചീരാലിൽ നായക്ക് പരിക്കേറ്റു. തൃശ്ശൂർ ചേലക്കരയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി
ചീരാൽ മുരിക്കലായി തടിക്കുളങ്ങര ജോയിയുടെ വളർത്തുനായയൊണ് കഴിഞ്ഞ രാത്രിയിൽ പുലി ആക്രമിച്ചത്. വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. നായയുടെ കഴുത്തിലാണ് പരിക്ക്. കഴിഞ്ഞ ഏതാനും മാസങ്ങളായി ചീരാൽ, നമ്പ്യാർകുന്ന് മേഖലകളിൽ പുലി ശല്യം രൂക്ഷമാണ്
വയനാട് വടുവൻചാൽ കടൽമാടിൽ പുലി വളർത്തു നായയെ കടിച്ചുകൊന്നു.
വേണാട്ടിൽ ബൈജുവിൻ്റെ നായയെയാണ് ഇന്നുപുലർച്ചെ പുലി കൊന്നത്.
നായയുടെ ശരീരം പകുതി ഭക്ഷിച്ചനിലയിലാണ് .തൃശൂർ ചേലക്കരയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. എളനാട് കരുമാകുഴി പ്രദേശത്താണ് കാട്ടാനയിറങ്ങിയത്.പ്രദേശത്ത് വ്യാപക കൃഷി നാശം വരുത്തിയിട്ടുണ്ട്