മലപ്പുറം.ഗ്ലോബൽ കെഎംസിസി തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി വി അൻവറും ലീഗ് സംസ്ഥാന സെക്രട്ടറി ചെറിയ മുഹമ്മദും പങ്കെടുക്കുന്നത്.പി വി അൻവറിന് ഒപ്പം മുസ്ലിം ലീഗ് നേതാക്കളെയും ഉൾപ്പെടുത്തി മണ്ഡലത്തിൽ കെഎംസിസി പരസ്യ ബോർഡുകൾ സ്ഥാപിച്ചു.അതേസമയം പരിപാടിയെ തള്ളി മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തി.
തിരുവമ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയാണ് അൻവറിനെയും ലീഗ് നേതാക്കളെയും ഉൾപ്പെടുത്തി കുടുംബ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ കെഎംസിസിയുടെ യോഗത്തിൽ പി വി അൻവറിനെ മുഖ്യ അഥിതിയാക്കിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിവരെ നടക്കുന്ന കുടുംബ സംഗമത്തിൽ ലീഗ് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുമെന്നാണ് പരസ്യ ബോർഡുകളിൽ പറയുന്നത്.
പരിപാടിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി ചെറിയ മുഹമ്മദും മുഖ്യഥിതിയാണ്.
ഇരുവരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പരസ്യ ബോർഡുകൾ ഉയർന്നിരിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫ് പ്രചാരണത്തിന്ന്റെ ചുമതലയുള്ള നേതാവാണ് ചെറിയ മുഹമ്മദ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചുമതലയും ലീഗിൽ ചെറിയ മുഹമ്മദിനാണ്. ചെറിയ മുഹമ്മദിനെ കൂടാതെ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ബാബു, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി കെ ഉസൈൻ കുട്ടി തുടങ്ങി നേതാക്കളും യോഗത്തിൽ പങ്കെടുക്കും എന്നാണ് പരസ്യ ബോർഡിലുള്ളത്.
അതേസമയം പരിപാടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തി.മുസ്ലിം ലീഗ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കില്ലെന്നും സി കെ കാസിം വ്യക്തമാക്കി.