വിമാന അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന നടപടികൾ അഹമ്മദാബാദിൽ അതിവേഗം പുരോഗമിക്കുന്നു

Advertisement

അഹമ്മദാബാദ്. വിമാന അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന നടപടികൾ അഹമ്മദാബാദിൽ അതിവേഗം പുരോഗമിക്കുന്നു. കേരളത്തിൽനിന്നുള്ള രഞ്ജിതയുടെ സഹോദരൻ രാവിലെ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ നൽകി. അതേസമയം അപകടത്തിൽ കൊല്ലപ്പെട്ടത് നാല് എംബിബിഎസ് വിദ്യാർത്ഥികൾ മാത്രമാണെന്ന് വിദ്യാർത്ഥികളുടെ സംഘടന ഇന്ന് അവകാശപ്പെട്ടു

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഡിഎൻഎ സാമ്പിൾ നൽകാനായി വിപുലമായ സൗകര്യമാണ് അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. നൂറിലേറെ പേരുടെ സാമ്പിൾ ഇതിനോടകം ശേഖരിച്ച് കഴിഞ്ഞു. രാവിലെ ആറുമണിയോടെയാണ് അപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലേക്ക് എത്തിയത്. വിമാനത്താവളത്തിൽ എയർ ഇന്ത്യ ജീവനക്കാർ സഹായത്തിനായി എത്തിയിരുന്നു. അഹമ്മദാബാദിലെ മലയാളി സമാജവും സഹായത്തിനുണ്ട്. വിമാനത്താവളത്തിൽ നിന്ന് നേരെ ബിജെ മെഡിക്കൽ കോളേജിൽ എത്തി സാമ്പിൾ കൈമാറി. അപകടത്തിൽ മരിച്ചത് നാല് എംബിബിഎസ് വിദ്യാർത്ഥികൾ മാത്രമെന്ന് വിദ്യാർത്ഥികളുടെ അസോസിയേഷൻ ഇന്ന് പറഞ്ഞു.

ഡോക്ടർമാരുടെ കുടുംബാംഗങ്ങളായ നാലുപേരും മരിച്ചവരിൽ ഉണ്ട്. ഒരു ഡോക്ടറുടെ ഭാര്യ പരിക്കുകളോടെ ചികിത്സയിലുണ്ട്.

Advertisement