മെറിൻ ജോസഫിന്റെ പേരും ചിത്രവും ഉപയോഗിച്ച് ആൾമാറാട്ടത്തിനു ശ്രമം

643
Advertisement

തിരുവനന്തപുരം ∙ പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ (എഐജി) മെറിൻ ജോസഫിന്റെ പേരും ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി ആൾമാറാട്ടത്തിനു ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മെറിൻ ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Advertisement