തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യാ വെസ്റ്റേൺ (മുംബൈ) ടെറിട്ടോറിയൽ കമാൻഡറായി സ്ഥലം മാറി പോകുന്ന സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻറായി പോകുന്ന കേണൽ രത്നസുന്ദരി പൊളി മെറ്റ്ല, ഇന്ത്യാ സെൻട്രൽ ടെറിട്ടറിയുടെ (ചെന്നൈ) മുഖ്യകാര്യദർശിയായി (ചീഫ് സെക്രട്ടറി) നിയമിതനാകുന്ന ലെഫ്.കേണൽ ഗുർണ്ണം മസി, വനിത ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറിയായി പോകുന്ന ലെഫ്.കേണൽ റസിയാ ഗുർണ്ണം എന്നിവർക്ക് സാൽവേഷൻ ആർമിയുടെ നേതൃത്വത്തിൽ സംസ്ഥാന തല യാത്രയയപ്പ് നൽകുന്നു. നാളെ(14/6/25 ശനി)
രാവിലെ 10ന് കവടിയാർ കമ്മീഷണർ പി ഇ ജോർജ് മെമ്മോറിയൽ ചർച്ചിൽ നടക്കുന്ന യോഗത്തിൽ പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ് പി മാത്യു അധ്യക്ഷനാകും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതിരൂപത ബിഷപ്പ് റൈറ്റ് റവ.ഡോ.മാത്യൂസ് മോർ സിൽവാനിയോസ്, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, ഇന്ത്യാ ഇവാഞ്ചലിക്കൽ ലൂഥറൺ ചർച്ച് സിനഡ് പ്രസിഡൻ്റ് റവ.മോഹനൻ മാനുവേൽ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.