തൃശൂർ. ചാലക്കുടിയിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നത് സ്ഥലത്ത് മണ്ണിടിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരുക്ക്.അക്കര സ്വദേശി ഷാജു , മകൻ അർനോൾഡ് എന്നിവർക്കാണ് പരുക്കേറ്റത്.കോൺഫിഡൻസ് ഗ്രൂപ്പിൻറെ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തെ ഓഫീസ് ജോലികൾ ചെയ്യുകയായിരുന്നു ഇവർ.താൽക്കാലികമായ നിർമ്മിച്ച ഓഫീസ് കെട്ടിടം 20 അടി താഴ്ചയിലേക്ക് മണ്ണടിഞ്ഞ് പതിക്കുകയായിരുന്നു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാജുവിനെയും അർനോൾഡിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്തെ റോഡ് ഗതാഗതം നിരോധിച്ചു