കൊച്ചി. കേരളതീരത്തെ കപ്പൽ അപകടങ്ങളിൽ അമിക്കസ് ക്യൂരിയെ നിയമിച്ച് ഹൈക്കോടതി. അഭിഭാഷകനായ അർജുൻ ശ്രീധരനെയാണ് അമിക്കസ് ക്യൂരിയായി ഹൈക്കോടതി നിയമിച്ചത്.കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. കൊച്ചി തീരത്ത് കപ്പൽ മുങ്ങിയതും,കണ്ണൂർ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതുമായ വിഷയങ്ങളാകും അമിക്കസ് ക്യൂരിയുടെ പരിഗണനയിൽ വരിക