കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെട്ട കപ്പലിലെ 10 ജീവനക്കാർക്ക് കോവിഡ്

256
Advertisement

കൊച്ചി.അറബിക്കടലിൽ കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെട്ട എംഎസ് സി എൽസ എന്ന കപ്പലിലെ 10 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ കഴിയുന്ന ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഇവരുടെ മൊഴിയെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ പോലീസിനും കഴിഞ്ഞിട്ടില്ല.കപ്പലിലെ ഇരുപതോളം ജീവനക്കാരാണ് കൊച്ചിയിലെ ഹോട്ടലുകളിൽ കഴിയുന്നത്.കോവിഡ് ഭേദമായതിനു ശേഷം മാത്രമേ ഇനി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തലടക്കമുള്ള ജോലികൾ പോലീസിന് പൂർത്തീകരിക്കാൻ സാധിക്കു. ഇന്നലെ മുതൽ കപ്പലിലെ ജീവനക്കാരുടെ മൊഴിയെടുക്കൽ നടപടികൾക്ക് പോലീസ് തുടക്കം കുറിച്ചിരുന്നു.

Advertisement