നാദാപുരത്ത് സഹോദരങ്ങളേ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി കീഴടങ്ങി

18
Advertisement

കോഴിക്കോട് .നാദാപുരത്ത് സഹോദരങ്ങളേ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി കീഴടങ്ങി.നാദാപുരം സ്വദേശി ചിറക്കുനി ബഷീർ ആണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനിടയിലാണ് കീഴടങ്ങിയത്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം പോസ്റ്റ് ചെയ്തത് ചോദ്യം ചെയ്യാനായി പ്രതി ബഷീറിൻറെ വീട്ടിലെത്തിയതായിരുന്നു സഹോദരങ്ങളായ ഊരം വീട്ടിൽ നാസർ,സലീം എന്നിവർ .ഇതിനിടയിൽ അലമാരയിൽ സൂക്ഷിച്ച വാളുപയോഗിച്ച് രണ്ടു പേരെയും ബഷീർ വെട്ടുകയായിരുന്നു .ഇതിനു പിന്നാലെ പ്രതി
ഒളിവിൽ പോയി.വധശ്രമം ഉൾപ്പെടെ ചുമത്തി കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു പോലീസ്.അതിനിടയിലാണ് ഇന്ന് പ്രതി കീഴടങ്ങിയത്.നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഭിഭാഷകനൊപ്പം എത്തി കീഴടങ്ങിയത്

Advertisement