കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ 12 ദിവസമായിട്ടും കണ്ടെത്താനായില്ല

482
Advertisement

തിരുവനന്തപുരം. കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ 12 ദിവസമായിട്ടും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും ആരോപിച്ചു
കഴിഞ്ഞ നാലാം തീയതിയാണ് തിരുവനന്തപുരത്ത് വച്ച് രഞ്ജുവിനെ കാണാതായത് .

കഴിഞ്ഞ നാലാം തീയതിയാണ് കീബോർഡ് ആർട്ടിസ്റ്റായ രഞ്ജുവിനെ കാണാതായത് .
ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള ഭാര്യ വീട്ടിലേക്ക് പോയതാണ് . തിരുവനന്തപുരം ബസ്റ്റാൻഡിൽ എത്തിയെങ്കിലും വീട്ടിലേക്ക് എത്തിയില്ല . യാതൊരു വിവരവും ഇല്ലാതായതോടെയാണ് ഭാര്യ പോലീസിൽ പരാതി നൽകിയത്. നെയ്യാറ്റിൻകര പോലീസും ആലപ്പുഴ സൗത്ത് പോലീസും വിശദമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല .

ഭാര്യവീട്ടിൽ ചില കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത് . ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കളും ഇക്കാര്യം ആവർത്തിക്കുന്നുണ്ട് . എന്നാൽ യാതൊരു പ്രശ്നവും വീട്ടിൽ ഇല്ലായിരുന്നു എന്നാണ് ഭാര്യ പറഞ്ഞിരുന്നു. രഞ്ജു ചെന്നൈയിലും ബോംബെയിലും എത്തിയതായി ചില വിവരങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട് . ഇക്കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Advertisement