കാപ്പി തിളപ്പിക്കുന്നതിനിടെ തുണിയിൽ നിന്ന് തീ പടർന്ന് കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

315
Advertisement

കോട്ടയം. കാരാപ്പുഴ സ്വദേശിനി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്.
അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.മറിയപ്പള്ളി മുട്ടത്തെ അനിയത്തിയുടെ മകന്‍റെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്. തുണിയിൽ നിന്ന് തീ പടരുകയായിരുന്നു. പൊള്ളലേറ്റ അംബികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അംബികയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

Advertisement