കൊച്ചി.സിനിമാമേഖലയിലെ 3 ബൗൺസർമാരെ എംഡിഎംഐയുമായി പിടികൂടി. തൃശ്ശൂർ സ്വദേശികളായ ഷെറിൻ തോമസ് വിപിൻ വിൽസൺ, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ആലുവ മുട്ടത്തെ ഫ്ലാറ്റിൽ നിന്നാണ് MDMA പിടികൂടിയത്
സിനിമ മേഖലയിൽ പരിശോധനകൾ കർശനമായതോടെ നടീനടന്മാരുടെ സുരക്ഷാ ജീവനക്കാർക്ക് ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ കൈമാറുന്നതായി വിവരം ഉണ്ടായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന






































