വയോധിക മരിക്കാന്‍ ഇടയായ അപകടം ബോധപൂര്‍വം സൃഷ്ടിച്ചത്,ഇടിച്ച് തെറിപ്പിക്കെടാ എന്ന് ആക്രോശിച്ചിച്ച് ബൊലേറോ വാഹനം സ്കൂട്ടര്‍ യാത്രികരുടെ പിറകില്‍ ഇടിപ്പിച്ചു

1044
Advertisement

വയനാട്. മേപ്പാടി-ചൂരല്‍മല റോഡില്‍ വയോധിക മരിക്കാന്‍ ഇടയായ അപകടം ബോധപൂര്‍വം സൃഷ്ടിച്ചതെന്ന് പരാതി.കാസര്‍ഗോഡ് സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോ വാഹനം സ്കൂട്ടര്‍ യാത്രികരുടെ പിറകില്‍ ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി. കഴിഞ്ഞ എട്ടാംതിയതിയുണ്ടായ അപകടത്തില്‍ മരിച്ചത് നെല്ലിമുണ്ട സ്വദേശി ബീയുമ്മ (71)

സ്കൂട്ടര്‍ ഓടിച്ചിരുന്ന കൊച്ചുമകന്‍ അഫ്‍ലഹിന് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടര്‍ പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറിയതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം നടന്നിരുന്നു. ഇടിച്ച് തെറിപ്പിക്കെടാ എന്ന് ആക്രോശിച്ചിരുന്നതായി അഫ്‍ലഹ് 24നോട്

ബൊലേറോ വാഹനത്തില്‍ ഉണ്ടായിരുന്നത് അഞ്ച് പേര്‍. കേസ് എടുത്തത് വാഹനം ഓടിച്ചിരുന്ന അഖിലിനെതിരെ മാത്രം. ബൊലേറോയില്‍ ഉണ്ടായിരുന്നവര്‍ പിറകില്‍ ചെന്ന് ഇടിക്കുന്നത് കണ്ടതായി ദൃക്സാക്ഷിയായ രാജേഷ്. വാഹനത്തിലുണ്ടായിരുന്നവര്‍ രാസ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് ബീയുമ്മയുടെ ബന്ധുക്കള്‍

സംഭവത്തിന് പിന്നില്‍ 21 വയസില്‍ താഴെ പ്രായമുള്ളവര്‍. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും എതിരെ കേസ് എടുക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.

Advertisement