താമരശ്ശേരി ഷഹബാസ് വധക്കേസിലെ 6 കുറ്റാരോപിതരായ വിദ്യാർഥികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതികൾക്ക് ക്രിമിനൽ ബന്ധം ഉള്ളതായി തെളിവില്ലെന്ന് കോടതി ജാമ്യഉത്തരവിൽ വ്യക്തമാക്കി.
വിധിയിൽ കടുത്ത നിരാശ ഉണ്ടെന്ന ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പ്രതികരിച്ചു.
കർശന ഉപാധികളോടെയാണ് 6 വിദ്യാർത്ഥികൾക്കും ഹൈക്കോടതി
ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട് നൽകണം. അന്വേഷണവുമായി പൂർണമായി സഹകരിക്കണം. ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ഇതോടെ മൂന്നുമാസമായി ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും വീട്ടിലേക്ക് മടങ്ങാം. ഹൈക്കോടതി നിലപാടിൽ കടുത്ത
നിരാശയിലാണ് ഷഹബാസിന്റെ കുടുംബം.
ജാമ്യം വൃദ്ധ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ സമീപിക്കുമെന്ന് പിതാവ് ഇക്ബാൽ.
കുറ്റാരോപിതർക്ക് ജീവഹാനി ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല.
മൂന്ന് മാസം മുൻപ് കുറ്റാരോപിതരുടെ സ്കൂളിലേക്ക് കൊലപ്പെടുത്തുമെന്ന് പറഞ്ഞെത്തിയ ഊമക്കത്താണ് കോടതി തള്ളിയത്. കുറ്റാരോപിതരുടെ ക്രിമിനൽ
ബന്ധം തെളിയിക്കാനും പ്രോസിക്യൂഷനായില്ല.
ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെയാണ് ഷഹബാസ് മരിച്ചത്.





































