കോഴിക്കോട്.വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ വിഷയമാക്കി.അമേരിക്കൻ റാപ് സംഗീതവും മലയാളം റാപ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനം എന്ന നിലക്കാണ് വേടന്റെ പാട്ട് സിലബസിൽ ഇടംപിടിച്ചത്.മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം ആണ് വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തിയത്.കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് മൈനർ ഓപ്ഷനാക്കി പരിഗണിച്ചത്.