ബാങ്ക് ജീവനക്കാരില്‍ നിന്ന് 40 ലക്ഷം കവര്‍ച്ച ചെയ്തു

Advertisement

ബാങ്ക് ജീവനക്കാരില്‍ നിന്ന് 40 ലക്ഷം കവര്‍ച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ചാണ് കവര്‍ച്ച നടന്നത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. ഷിബിന്‍ ലാല്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കവര്‍ച്ചക്ക് ശേഷം വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു ഇയാള്‍. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Advertisement