നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

115
Advertisement

നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു (92) അന്തരിച്ചു. ഇളയ കോവിലകം മഹല്ല് മുന്‍ പ്രസിഡണ്ടും കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ (സിടിടിയു ) മലഞ്ചരക്ക് വിഭാഗം കണ്‍വീനറുമായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. ഒരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ആത്മാവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും റോബര്‍ട്ട് കുറിച്ചു.

Advertisement