തിരുവനന്തപുരം. എ.കെ.ജി സെന്റർ ബോംബ് കേസ് പ്രതി സുഹൈൽ ഷാജഹാന്റെ വിദേശ യാത്രയ്ക്ക് അനുമതി തേടിയുള്ള
ഹർജി കോടതി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേറ്റ് കോടതിയാണ്
ഹർജി തള്ളിയത്.കേസിൽ അറസ്റ്റിലായ സുഹൈലിന്
ഹൈകോടതി ജാമ്യം അനുവദിച്ചപ്പോൾ പാസ്പോർട്ട് കോടതിയിൽ
പിടിച്ചെടുത്തിരുന്നു. വിദേശത്തെ ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനുമായി അനുമതി നൽകണമെന്നായിരുന്നു സുഹൈൽ ഹർജിയിൽ ആവശ്യപ്പെട്ടത്.എന്നാൽ കേസിലെ മുഖ്യ സൂത്രധാരനെ രാജ്യം വിടാൻ അനുവദിക്കരുതെന്നു
പ്രോസിക്യൂഷൻ നിലപാട് എടുത്തു. ഇതോടെയാണ് സുഹൈൽ ഷാജഹാന്റെ ഹർജി കോടതി തള്ളിയത്.
Home News Breaking News എകെജി സെന്റർ ബോംബ് കേസ് പ്രതിയുടെ വിദേശ യാത്രയ്ക്ക് അനുമതി തേടിയുള്ളഹർജി കോടതി തള്ളി