എം ആര്‍ അജിത് കുമാറിന് എതിരേ നടന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന് എതിരെ തടസഹർജി

Advertisement

തിരുവനന്തപുരം. വിജിലൻസ് അന്വേഷണ റിപ്പോർട്ടിനു എതിരെ തടസഹർജി.എം. ആര്‍ അജിത് കുമാറിന് എതിരേ നടന്ന വിജിലന്‍സ് അന്വേഷണം.വിജിലന്‍സ് റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ഹര്‍ജിക്കാരന്‍.എ.ഡി.ജി.പിക്ക് എതിരേ അന്വേഷണം നടത്തിയത് കീഴ് ഉദ്യോഗസ്ഥര്‍.സ്വത്ത് സമ്പാദനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയില്ല. ആദായ നികുതി റിട്ടേണുകളും പരിശോധിച്ചിട്ടില്ല

ആരോപണവിധേയനായ പി.ശശിക്ക് എതിരേയും അന്വേഷണം നടന്നിട്ടില്ലെന്നും ഹര്‍ജിക്കാരന്‍.വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഈ മാസം 18ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്

അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാഗരാജുവാണ് ഹര്‍ജിക്കാരന്‍.എം.ആര്‍ അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി

Advertisement