കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ടു ജീവനക്കാരുടെ ആരോഗ്യനില ഗുരുതരം,നാലു ജീവനക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

133
Advertisement

കോഴിക്കോട്. കേരള തീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ടു ജീവനക്കാരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 40% ത്തോളം പൊള്ളലേറ്റ ചൈനീസ് പൗരൻ ലൂ എൻ ലി, തായ്‌വാൻ പൗരൻ സോണിറ്റൂർ ഹൈനി എന്നിവരുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. നെഞ്ചിലും, കൈക്കും, മുഖത്തും ഇവർക്ക് പൊള്ളലേറ്റിട്ടുണ്ട്. പുക ശ്വസിച്ച് ആരോഗ്യനില വഷളായ ചൈനീസ് പൗരന്മാരായ സൂ ഫാബിനോ, ഗു വോ ലെനിനോ എന്നിവരും മ്യാൻമർ പൗരന്മാരായ തെയ്ൻ താ ഹട്ടെ, ഖയ്സ്വാ ഹട്ടു എന്നിവരും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. മംഗലാപുരത്തെ എ ജെ ആശുപത്രിയിലാണ് ആറുപേരും ചികിത്സയിൽ ഉള്ളത്. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ എ ജെ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടുത്തത്തിനിടെ കടലിൽ കാണാതായ നാലു ജീവനക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.

Advertisement