കോഴിക്കോട്.വാൻ ഹായ് കപ്പൽ അപകടം. കമ്പയിൻഡ് ഫയർ ഫെയ്റ്റിങ് തല്ക്കാലം നിർത്തി വെച്ചു .പ്രതികൂല സാഹചര്യം കാരണം ഫയർ ഫൈറ്റിങ് നു ബ്രേക്ക്
തീ പിടിച്ച കപ്പലിനു ചുറ്റും അകലം പാലിച്ചു മറ്റു കപ്പലുകൾ നിരീക്ഷണ ത്തിൽ. കടലിൽ കണ്ടയ്നർ ഉള്ളത് തടസം ആകുന്നു
കപ്പൽ ഇപ്പോൾ നീങ്ങുന്നതും പ്രശ്നം. നാളെ കാലത്തു ഓപ്പറേഷൻ പുനരാരംഭിക്കും. രാത്രി ഫയർ ഫെയ്റ്റിങ് നു തടസങ്ങൾ
INS സത് ലജ് 11 മണിക്ക് എത്തും. കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്ത് അടിഞ്ഞേക്കും. അടുത്ത മൂന്നു ദിവസം തെക്ക് കിഴക്കായി കടലിലൂടെ ഒഴുകും. കരയ്ക്ക്കടിയാൻ പിന്നെയും സമയം എടുത്തേക്കും
എന്ന് ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് പറയുന്നു.
അതേസമയം കപ്പൽ അപകടത്തിൽ പെട്ട 18 ജീവനക്കാരെ പത്ത് മണിയോടെ മംഗളൂരു തുറമുഖത്ത് എത്തിക്കും. നാവിക സേനയുടെ കപ്പലിൽ എത്തിക്കുന്ന ഇവരെ മംഗളൂരു എ ജെ ആശുപത്രിയിലേക്ക് മാറ്റും