അപ്രായോഗികത കണക്കിലെടുത്ത് കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലിലെ തീയണക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരും.
നിലവില്‍ ചില കണ്ടെയ്നറുകള്‍ കടലിന്റെ പ്രതലത്തില്‍ കപ്പലിനോട് ചേര്‍ന്ന് ഒഴുകി നടക്കുകയാണ്. തീപ്പിടിക്കാന്‍ സാധ്യതയുള്ളതും പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുള്ളതുമായ വസ്തുക്കളാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ കപ്പലിന്റെ അടുത്തേക്ക് കോസ്റ്റ് ഗാര്‍ഡിന്റെയോ മറ്റ് കപ്പലുകളോ എത്തുന്നത് പ്രശ്നമാണ്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അഞ്ച് കോസ്റ്റ്ഗാര്‍ഡ് വെസലുകളാണ് നിലവിലുള്ളത്. കൂടുതല്‍ കണ്ടെയ്നറുകള്‍ കത്താന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം രക്ഷപ്പെട്ട 18 പേരുമായി ഐഎന്‍എസ് സൂറത്ത് മംഗാലപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.