2025 ജൂൺ 09 തിങ്കൾ
BREAKING NEWS
അട്ടപ്പാടി ഷോളയൂർ തെക്കേ കടമ്പാറ സ്വദേശിയായ യുവാവിന് കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റു.
പാലക്കാട് കഞ്ചിക്കോട് കൊട്ടാമുട്ടി മേഖലയിൽ റെയിൽവേ ട്രാക്കിനരികിൽ 14 അംഗ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നു.
വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയ യുവാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മാന്നാറിൽ സൂപ്പർമാർക്കറ്റ് മാനേജറെ ബൈക്കിൽ വലിച്ചിഴച്ച് പോയ തലവടി സ്വദേശി ബൈജു അറസ്റ്റിൽ

കോന്നി കല്ലേലി എസ്റ്റേറ്റിൽ ഫീൽഡ് ഓഫീസർ വിദ്യാധരന കാട്ടാനയെ കണ്ട് ഭയന്ന് വീണ് പരിക്കേറ്റു.
കൊല്ലം ചിതറയിൽ കാട്ടുപന്നി അക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.
രാജ്യത്ത് കോവിഡ് കേസ്സുകൾ 6000 കടന്നു. ഏറ്റവും കൂടുതൽ കേരളത്തിലും ഗുജറാത്തിലും.
സംസ്ഥാനത്ത് ഇന്ന് ഓണ്‍ ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും. ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.

കേരളീയം
മലപ്പുറം വഴിക്കടവില്‍ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി കെ അലവിക്കാണ് അന്വേഷണ ചുമതല. ഇതിനിടെ മരിച്ച അനന്തുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഉത്തരവാദി സ്വകാര്യ വ്യക്തിയെന്ന് കെഎസ്ഇബി. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നുവെന്ന് ബോര്‍ഡ് വ്യക്തമാക്കി.
വഴിക്കടവില്‍ കാട്ടുപന്നിക്കുവെച്ച വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതി വിനീഷിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ കോടതിയാണ് വിനീഷിനെ റിമാന്‍ഡ് ചെയ്തത്.

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ വിവാദം തള്ളി ഗവര്‍ണ്ണര്‍. ഭാരതമാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചര്‍ച്ചവേണ്ടെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. സിപിഐയുടെ പ്രതിഷേധത്തെ കുത്തിയാണ് ഭാരത് മാതാവിനെ ഇതുവരെ ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ ജയ് വിളിക്കുന്നതെന്നും ഗവര്‍ണറുടെ പരിഹാസം.
52 ദിവസം നീളുന്ന ട്രോളിങ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും. ഇന്ന് രാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ സംസ്ഥാനത്ത് നിരോധനം നടപ്പില്‍വരും. പരമ്പരാഗത യാനങ്ങള്‍ക്കുമാത്രമാണ് ഈ കാലയളവില്‍ കടലില്‍പ്പോകാന്‍ അനുമതിയുള്ളത്.
തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു. വിവിധ വകുപ്പ് മേധാവികളുമായി ഇന്ന് രാവിലെ ചര്‍ച്ച നടത്തും. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചതോടെയാണ് അടിയന്തര യോഗം. ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുള്ള കരാറുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല.

കുട്ടനാട് താലൂക്കിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.
രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 378 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു, ഇതില്‍ മൂന്നെണ്ണം കേരളത്തിലാണ്.
ഇടുക്കിയില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയില്‍ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാര്‍കോവില്‍ മെട്ട് ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ ആണ് വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മയക്കു വെടിവെച്ച് പിടികൂടിയത്. കൂട്ടില്‍ കയറ്റിയ കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബര്‍ത്തിംഗ്. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്സി ഐറീനയുടെ കപ്പിത്താന്‍.
പെരിന്തല്‍മണ്ണ പാലൂര്‍ക്കോട്ട വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീന്‍ (40) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തുള്ള വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു ശിഹാബുദ്ദീനെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തമിഴ്നാട് നീലഗിരി പന്തലൂരിനടുത്ത് കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു. ജോയ് ആന്റണി (60) എന്നയാളാണ് മരിച്ചത്. വീടിന് 100 മീറ്റര്‍ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്തെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. കാട് കയറാന്‍ കൂട്ടാക്കാതിരുന്ന കാട്ടാനയെ വനപാലകരെത്തിയാണ് ഓടിച്ചത്.

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. പയ്യാവൂരില്‍ പുഴയില്‍ വീണ് പതിനാലുകാരി മരിച്ചു. ദേവമാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോയിപ്പറ വട്ടക്കുന്നേല്‍ വീട്ടില്‍ അലീനയാണ് മരിച്ചത്.തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. ചൂട്ടാട് അഴിമുഖത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) ആണ് മരിച്ചത്.


ദേശീയം 

മൂന്നാം മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്. പ്രധാനമന്തി പദത്തില്‍ തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
സമീപകാലത്ത് നടന്ന മുഴുവന്‍ ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വിവരങ്ങളും പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ബിഹാറിലും തോല്‍ക്കുമെന്ന് രാഹുലും സംഘവും മുന്‍ കൂട്ടി കണ്ടതിന്റെ വേവലാതിയാണെന്ന് ബിജെപി പരിഹസിച്ചു. അതേസമയം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും 2009 മുതലുള്ള വോട്ടര്‍പട്ടിക പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത് ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചതുകൊണ്ടും ഗവര്‍ണര്‍ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചതുകൊണ്ടുമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിജയാഘോഷം സംഘടിപ്പിച്ച വിധാന്‍സൗധയ്ക്ക് പുറത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളും ഉണ്ടായിരുന്നുവെന്നും ഇത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസ് സേനയെ ബാധിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ക്ക് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ അമിത് ഷായുടെ താക്കീത്. എഐഎഡിഎംകെയുമായുള്ള സഖ്യത്തിനെതിരെ നീങ്ങിയാല്‍ അതിനെ ബിജെപിക്കെതിരായ നീക്കമായി കണക്കാക്കുമെന്നും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

തമിഴ്നാട്ടില്‍ അടുത്ത വര്‍ഷം ബിജെപി -എഐഎഡിഎംകെ സര്‍ക്കാര്‍ വരുമെന്ന് അമിത് ഷാ. താന്‍ താമസിക്കുന്നത് ദില്ലിയില്‍ എങ്കിലും ചെവി തമിഴ്നാട്ടിലാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായ്ക്ക് തന്നെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞത് ശരിയാണെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ ആണ് സ്റ്റാലിനെ തോല്‍പിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് അന്വേഷണം കൈമാറിയത്.
മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തീവ്ര മെയ്തെയ് സംഘടനയായ ആരാംബായ് തെങ്കോല്‍ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ. ആരംബായ് തെങ്കോല്‍ നേതാവ് കനന്‍ സിങാണ് അറസ്റ്റിലായത്. മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കനന്‍ സിങിനെ അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു.

അന്തർദേശീയം
കൊളംബിയയില്‍ അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കണ്‍സര്‍വേറ്റീവ് നേതാവും സെനറ്ററുമായ മിഗ്വേല്‍ യുറിബെ ടുര്‍ബേക്കുനേരേ (39) വധശ്രമം. തലസ്ഥാനമായ ബൊഗോത്തയിലെ ഫോന്റിബൊനിലുള്ള പാര്‍ക്കില്‍ ശനിയാഴ്ച നടന്ന പ്രചാരണറാലിക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ദേഹത്ത് രണ്ടു വെടിയുണ്ടയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെറി ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരുമായി ഗാസാ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി പോകുന്ന കപ്പല്‍ തടയാന്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍. മദ്‌ലീന്‍ എന്ന കപ്പലിലാണ് ഗ്രെറ്റയുടെയും സംഘത്തിന്റെയും യാത്ര. കപ്പല്‍ ഗാസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഫെഡറല്‍ കോടതി. വിദേശ വിദ്യാര്‍ഥികളെ യുഎസില്‍ എത്തുന്നതില്‍ നിന്നു വിലക്കിയ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്
കായികം
യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന് സ്വന്തം. ഫൈനലില്‍ സ്പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറിനെ തകര്‍പ്പന്‍ പോരാട്ടത്തിലൂടെ തോല്‍പ്പിച്ചാണ് അല്‍കാരസ് കപ്പില്‍ മുത്തമിട്ടത്.