ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകും

25
Advertisement

സംസ്‌ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
.നാളെ നാല് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ജൂൺ 12ന് അഞ്ചു ജില്ലകൾക്കും ജൂൺ 13ന് 8 ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വിശാനും സാധ്യതയുണ്ട് എന്നാൽ കാലാവർഷത്തിന്റെ ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത രണ്ടാംഘട്ടത്തിൽ ഉണ്ടാകില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഇതുവരെ വിലക്കപ്പെടുത്തിയിട്ടില്ല.

Advertisement