നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

Advertisement

നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഫാഹിദിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ടെക്‌നോപാര്‍ക്കില്‍ ജോലിയുള്ള ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement