അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി… പോത്തിന് വെച്ച വെടി കൊണ്ടത് നാട്ടുകാര്‍ക്ക്

2296
Advertisement

വയനാട് പനമരത്ത് പോത്തിന് വെച്ച വെടി കൊണ്ടത് നാട്ടുകാര്‍ക്ക്. അറക്കാന്‍ കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. ഇതോടെ നാട്ടുകാര്‍ സഹാത്തിനായി വനം വകുപ്പിനെ വിളിക്കുകയായിരുന്നു. എന്നാല്‍ സഹായം ഇങ്ങനെയൊരു പണിയായി മാറുമെന്ന് ആരും കരുതിയില്ല.
വിരണ്ടോടിയ പോത്തിനുനേരെ വനംവകുപ്പ് വെച്ച പെല്ലറ്റ് കൊണ്ടത് നാട്ടുകാര്‍ക്കാണ്. പരുക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ഗണ്ണിന്റെ പെല്ലറ്റ് ആണ് മാറിക്കൊണ്ടത്. വനംവകുപ്പിന്റെ വെടിയില്‍ പോത്ത് പോത്തിന്റെ വഴിക്ക് പോയി.

Advertisement