റബർ അടക്കം അഞ്ച് നാണ്യവിളകളുടെ രജിസ്ട്രേഷൻ നടക്കുന്നില്ല,വിള ഇൻഷുറൻസിൽ ആശങ്ക

68
Advertisement

കൊച്ചി.കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ആശങ്ക. റബർ അടക്കം അഞ്ച് നാണ്യവിളകളുടെ രജിസ്ട്രേഷൻ നടക്കുന്നില്ല.
മഴക്കെടുതിയിൽ കൃഷി നശിച്ച കർഷകർ ആശങ്കയിൽ

റബർ തെങ്ങ് തേയില, കാപ്പി, ഏലം എന്നീ നാണ്യവിളകളെ കാലാവസ്ഥ വിള
ഇൻഷുറൻസിൽ നിന്നും ഒഴിവാക്കിയെന്ന് കർഷകർ.ഈ അഞ്ച് നാണ്യവിള കർഷകർ രജിസ്ട്രേഷൻ നടത്തേണ്ടതില്ലെന്ന്
കൃഷി ഇൻഷുറൻസ് കന്പികൾ അറിയിച്ചെന്ന് കർഷകർ.പദ്ധതി സംബന്ധിച്ച് കൃഷി വാണിജ്യ മന്ത്രാലയങ്ങൾക്കിടയിൽ ഉണ്ടായ
ആശയ കുഴപ്പമാണ് പ്രതിസന്ധിക്ക് കാരണം

നാണ്യ വിളകൾ വിവിധ ബോർഡുകളുടെ കീഴലായതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഖാരിഫ് സീസൺ രജിസ്‌ട്രേഷൻ ജൂൺ അഞ്ചിനുള്ളിൽ തുടങ്ങി 30-ന് അവസാനിക്കണം. നിലവിലെ സാഹചര്യത്തിൽ അത് സാധിക്കില്ല.കേന്ദ്രസർക്കാർ പ്രശ്നം പരിഹരിച്ച് കർഷകർക്ക് ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ഫ്രാൻസിസ് ജോർജ്ജ് എംപി പ്രതികരിച്ചു.

Advertisement