രേശ്മയെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ഒരുമാസത്തിനകം നടക്കേണ്ടിയിരുന്നത് രണ്ട് കല്യാണം

736
Advertisement

തിരുവനന്തപുരം. വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ രേശ്മയെ റിമാൻ്റ് ചെയ്തു.. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെക്കാണ് റിമാൻഡ് ചെയ്തത്.. കഴിഞ്ഞ ദിവസമാണ് വിവിധ ജില്ലകളിലായി പത്തോളം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച യുവതി അറസ്റ്റിലാകുന്നത്.. തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനായി ഒരുങ്ങുമ്പോഴായിരുന്നു അറസ്റ്റ്.. 45 ദിവസം മുൻപ് മറ്റൊരു യുവാവിനെ വിവാഹം ചെയ്തു ദിവസങ്ങൾക്കകം കടന്നു കളഞ്ഞിരുന്നു.. അടുത്തമാസം തിരുവനന്തപുരത്ത് തന്നെ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുന്നതിനു മുന്നോടിയായി വിവാഹനിശ്ചയം നടത്തിയിരുന്നു.. ഇതിനിടെയാണ് അറസ്റ്റിലാകുന്നത്.. പ്രതിക്കായി ആര്യനാട് പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും..

Advertisement