ജി കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് ഉടനില്ല

435
Advertisement

തിരുവനന്തപുരം.നടന്‍ ജി കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ തട്ടിക്കൊണ്ടുപോകൽ കേസിൽ
വിശദമായ അന്വേഷണത്തിനുശേഷം മാത്രമെ അറസ്റ്റ് അടക്കമുള്ളn തുടർനടപടിയെന്നു മ്യൂസിയം പോലീസ്.. ജീവനക്കാരികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.. 69 ലക്ഷം രൂപ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തു എന്ന പരാതിയിൽ ജീവനക്കാരികളുടെ യുപിഐ ഇടപാടുകൾ പരിശോധിക്കും. തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു എന്ന ജീവനക്കാരികളുടെ പരാതിയിൽ ഫോൺ കോൾ റെക്കോർഡുകളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ദിയ കൃഷ്ണയുടെ ജവഹർ നഗറിലെ ഫ്ലാറ്റിലും ജി കൃഷ്ണകുമാറിന്റെ അമ്പലമുക്കിലെ വീട്ടിലുമാണ് ജീവനക്കാരികളും ഭർത്താക്കന്മാരും എത്തിയത്.

Advertisement