സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകം തെന്നല ബാലകൃഷ്ണ പിള്ളക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

115
Advertisement

തിരുവനന്തപുരം.സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. നെട്ടയത്തെ വസതിയിൽ പത്തര വരെ പൊതുദർശനം. തുടർന്ന് ഭൗതിക ദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിക്കും. മുഖ്യമന്ത്രിയടക്കമുള്ളവർ അന്തിമോപചാരമർപ്പിക്കാൻ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്കാരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisement