തൃശൂർ. നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് തമിഴ്നാട് ധർമ്മപുരിയിൽ വാഹനാപകടത്തിൽ മരിച്ച സി പി ചാക്കോയുടെ മൃതദേഹം തൃശ്ശൂരിൽ എത്തിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ രാത്രി പത്തരയോടെ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ നടന്ന അപകടത്തിൽ പരിക്കേറ്റ ഷൈൻ ടോമിനെയും , മാതാവ് മറിയ കാർമലിനെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് പരിക്കേറ്റ മറിയയ്ക്കും കൈക്ക് പരിക്കേറ്റ ഷൈനും ശസ്ത്രക്രിയ ആവശ്യമാണ്. വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം കൂടി അറിഞ്ഞതിനുശേഷമാകും തുടർ ചികിത്സകളുടെ കാര്യത്തിൽ തീരുമാനമെടുക്കുക. വിദേശത്തുള്ള ഷൈനിൻ്റെ സഹോദരിമാരായ സുമിയും റിയയും ഞായറാഴ്ച പുലർച്ചയോടെ തൃശ്ശൂരിലെത്തും. അതിനു ശേഷമാകും സി.പി ചാക്കോയുടെ സംസ്കാരം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക.
Home News Breaking News നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ധർമ്മപുരിയിൽ വാഹനാപകടത്തിൽ മരിച്ച സി പി ചാക്കോയുടെ മൃതദേഹം...