വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ബിഷപ്പ് അറസ്റ്റിൽ

46
Advertisement

കോട്ടയം.വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ബിഷപ്പ് അറസ്റ്റിൽ.മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവാഞ്ചലി ക്കൽ സഭയുടെ ബിഷപ്പ് സന്തോഷ് പി ചാക്കോയാണ് പിടിയിലായത്. കുറച്ച് സ്വദേശി നൽകിയ പരാതിയിൽ ചിങ്ങവനം പോലീസ് ആണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത് .

ഏതാനം മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം..
കുറിച്ചി സ്വദേശിയായ അബിൻ എന്ന വ്യക്തിയിൽ നിന്നാണ് ബിഷപ്പ് പണം തട്ടിയത് .
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപ ബിഷപ്പ് സന്തോഷ് പി ചാക്കോ വാങ്ങിയെന്നാണ് പരാതി . എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ വിസ അടക്കം ലഭിക്കാതെ വന്നു. ഇതോടെ പരാതിക്കാരൻ പണം തിരികെ ചോദിച്ചു . എന്നാൽ പണവും തിരികെ നൽകാതെ വന്നതോടെയാണ് ചിങ്ങവനം പോലീസിൽ പരാതി നൽകിയത്.

തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ പ്രതി തന്ത്രപൂർവ്വം വിളിച്ചുവരുത്തിയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്താൽ . മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന പ്രതി, സ്വന്തമായി സഭ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു .

Advertisement