കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ

46
Advertisement

കോഴിക്കോട്. പെൺവാണിഭ സംഘം പിടിയിൽ.മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ 9 പേരാണുള്ളത്. ഒരു മാസം മുൻപ് പൊലിസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ബഹറിൻ ഫുട്ബോൾ ടീമിൻ്റെ ഫിസിയോ തറാപ്പിസ്റിനാണ് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതെന്നും അടുത്തിടെ ഇവിടുത്തെകാരെ പറ്റി പ്രദേശവാസികൾ പരാതി നൽകിയിരുന്നു മറ്റ് സംശയങ്ങൾ ഒന്നും തോന്നിയിരുന്നില്ലെന്നും ഫ്ലാറ്റിൻ്റെ ഉടമ സുരേഷ് ബാബു പറഞ്ഞു

Advertisement