ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ക്ഷേത്രം അധികൃതര്‍. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍ ഒരാളുടെ കാര്‍ഡ് നല്‍കിയാല്‍ മതി.
ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് തന്നെ വേണം കാണിക്കാന്‍. ദേവസ്വം ജീവനക്കാരുടെ ശിപാര്‍ശയില്‍ ദര്‍ശനത്തിനെത്തുന്നവരും കാര്‍ഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലെ തീരുമാനം നടപ്പാക്കിത്തുടങ്ങി.
ദര്‍ശനത്തിനായി ഗോപുരം മാനേജരില്‍ നിന്ന് ടോക്കണ്‍ വാങ്ങി ചിലര്‍ മറിച്ചു നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആധാര്‍ കാര്‍ഡ് സമ്പ്രദായം നടപ്പാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Comments are closed.
ഇതിൽ എന്ത് അർത്ഥം
എൻ്റെ ആധാർ നമ്പറിൽ വേറേ ഒരു ആൾക്ക് ദർശനം നടത്താൻ പറ്റില്ലേ
ഈ നടപടി കൊണ്ടൊന്നും fraudulence ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല..
അവർ വേറെ വഴി കണ്ടെത്തിക്കോളും.
ഈ’ സ്പെഷ്യൽ ദർശനം’ concept തന്നെ ശരിയല്ല..
വളരെ ശരിയാണ്…… ഓരോ ക്ഷേത്രങ്ങളിൽ എന്ത് ഭംഗിയായി ആണ് കാര്യങ്ങൾ നടക്കുന്നത്…. ഭക്തി paravasarayi എത്തുന്ന ഭക്ത ജനങ്ങൾക് മുന്നിൽ കൊട്ടി അടക്കുന്ന ഗുരുവായൂർ അമ്പല കവാടം…. എന്റെ സ്വന്തം അനുഭവത്തിൽ നിന്നുമാണ് ഈ പറയുന്നത്….. ശരിയായല്ല കാര്യങ്ങൾ നടക്കുന്നത്… ഭക്തരോട് കരുണയില്ലാത്ത ജീവനക്കാർ….. ഭക്തി വെറും കച്ചവടം ആയി പോയി…..