മാഹി. മാഹിയിലെ EK സമസ്ത പ്രവർത്തകൻ ജിഷാന്‍ മാഹിക്കെതിരെ നടപടിയെന്നാണ് ചില സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വാര്‍ത്ത പ്രചരിച്ചത്. ന്യൂസ് അറ്റ് നെറ്റില്‍ വാര്‍ത്ത വന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പ്രചരിക്കുന്നത്. ജിഷാൻ മാഹി ന്യൂസ് അറ്റ് നെറ്റുമായി ബന്ധപ്പെട്ടതോടെയാണ് ഇത് വ്യാജവാര്‍ത്തയാണെന്നും വ്യാജമായി സൃഷ്ടിച്ചതാണെന്നും വ്യക്തമായത്. ന്യൂസ് അറ്റ് നെറ്റ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് എഡിറ്റര്‍ ഹരികുറിശേരി അറിയിച്ചു.

മാധ്യമത്തിന്റെ തലക്കെട്ടും പേരും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് എഡിറ്റര്‍ അറിയിച്ചു. വ്യാജ വാര്‍ത്താപ്രചരണത്തിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് ജിഷാൻ മാഹി അറിയിച്ചു.



































